Posts

അവൾ

 പുറത്ത് മഴ. കുരിശു മണിയുടെ ശബ്‌ദം എന്റെ കാതുകളിൽ കൂർത്തിറങ്ങുന്നു. പെട്ടന്ന് അവ തിരിച്ചറിയാൻ ബുദ്ധിമുട്ട് ആയിരിക്കുന്നു, പക്ഷെ മുഴങ്ങുന്നുണ്ട്.  കറുത്ത സൂര്യന്റെ നിഴലുകളാണോ? ഈ മുറിയിൽ തളംകെട്ടി നിൽക്കുന്നത്.  ചുറ്റുമുള്ള ഇരുണ്ട മുഖങ്ങൾ  എന്നെ ക്രൂരമായി നോക്കുന്നു. അവർ പിഴച്ചവൾ എന്നോ അപരാധി എന്നോ പിറുപിറുക്കുന്നു.  ഈ അന്ധകാരത്തിൽ വായു പ്രവേശിക്കാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് പുറത്തിറങ്ങണം,  മഴ നനയണം.. പക്ഷെ, ഉറക്കം എന്നെ കാർന്നു തിന്നാൻ വീണ്ടും എത്തിയിരിക്കുന്നു. എന്തിലേക്കാണ് ഞാൻ ആഴ്ന്ന് വീഴുന്നത്? എന്റെ ഉടലുകളുടെ ബലം നഷ്ടമായോ? ചിലപ്പോൾ എനിക്ക് ശരീരത്തിന് ഇരട്ടി ഭാരം തോന്നും. പക്ഷെ, എനിക്ക് ഒന്നും കാണാൻ കഴിയുന്നില്ല.  കറുത്ത തുണി കൊണ്ട് കെട്ടാതെ തന്നെ കണ്ണിൽ കറുപ്പ് കുത്തി നിറക്കുന്ന ഇരുട്ട്. ഞാൻ എവിടെയാണ്? എനിക്ക് മഴ നനയണം...

യാത്ര അനുഭവം ❤

 ലോകത്തിലെ ഏറ്റവും സുന്ദരമായ ബന്ധമാണ് സൗഹൃദം. സുഹൃത്തുക്കളുമായി ചിലവഴിക്കുന്ന ഓരോ നിമിഷവും കലാലയ ഓർമ്മകളുടെ പളുങ്കുപാത്രം അതിന് മാറ്റുകൂട്ടുന്നവയാണ്.അത്തരത്തിൽ കാതലായ ഒരുപാട് ഓർമ്മകൾ എനിക്ക് സമ്മാനിച്ചതായിരുന്നു എസ്എൻ കോളേജിലെ പഠനയാത്ര. മെയ് 24 പോയി മെയ് 27 ന് തിരിച്ചുവരുന്ന രീതിയിലാണ് പഠനയാത്ര തീരുമാനിച്ചത്.പെട്ടെന്നുള്ള ഒരു പഠനയാത്ര ആയിരുന്നു ഞങ്ങളുടേത്.51 വിദ്യാർത്ഥികളും അനീഷ്‌ സാറും ജിൻസി മിസ്സും നിഷാമിസ്സും അങ്ങനെ മൂന്ന് അധ്യാപകരും പിന്നെ അനീഷ് സാറിന്റെ ഇളയമകളും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഇരുപത്തിനാലാം തീയതി രാത്രി ഏഴ് മണിയോടെ കോളേജിൽ എത്തി.എനിക്ക് മനസ്സിൽ വല്ലാത്തൊരു വിഷമം ആയിരുന്നു.കാരണം എന്റെ ക്ലാസ്സിൽ നിന്ന് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആദ്യം ചെറിയ രീതിയിലുള്ള ഒറ്റപ്പെടൽ തോന്നിയെങ്കിലും പിന്നീട് അങ്ങനെയൊരു ചിന്ത ഉണ്ടാവാൻ ബാക്കിയുള്ളവർ ആരും സമ്മതിച്ചില്ല.കോവിഡ് ബാച്ച് ആയതിനാൽ തന്നെ പലരുടെയും മുഖം കണ്ടത് യാത്ര പോയ അന്നായിരുന്നു.രാത്രി ഒൻപത് മണിയോടെ ഞങ്ങൾ കോളേജിൽ നിന്ന് യാത്രതിരിച്ചു.ഏതൻസ് ട്രാവൽസിൽ ആയിരുന്നു ഞങ്ങളുടെ യാത്ര.എല്ലാവരും സന്തോഷത്താൽ ബസ്സിൽ ഡാൻസും പാട്ടുമായി യാത...

മൗനം

 ചുറ്റും ഇരുളിമ മാത്രം. വെളിച്ചത്തിലേക്കുള്ള വഴി നിന്നിലൂടെ ആയിരുന്നു.  മൗനമാകുന്ന ഇന്നിന്റെ ഇരുട്ടിൽനിന്ന് വെളിച്ചത്തിന്റെ നാളെയെ പ്രതീക്ഷിച്ച്.. ചിതൽ അരികത്ത ഓർമ്മകളും  ചിന്തകളും പേറി.. എത്രനാൾ???

പ്രണയം

പരസ്പരം ഒന്നും മിണ്ടാതെ മുഖത്തോട് മുഖം നോക്കി ചിരിച്ചു കൊണ്ടന്ന് നമ്മൾ ആദ്യമായി കണ്ടുമുട്ടി. എവിടെ തുടങ്ങണം എന്ത് സംസാരിക്കണം എന്നറിയാതെ ഇടറിയ സ്വരത്തിൽ ഞാൻ എന്തോ മിണ്ടാൻ ശ്രമിച്ചു. ഹൃദയമിടിപ്പ് കൂടി  ഇറ്റ് ഇറ്റ് വീഴുന്ന വിയർപ്പു തുള്ളികൾ  നിലത്ത് ഉറക്കാത്ത കാലുകൾ  എന്താ ചെയ്യണ്ടേ എന്നുപോലുമറിയാതെ  ഞാനവിടെനിന്ന് തിരിഞ്ഞ് നടന്നു. തിരികെ നടന്ന് പോരുമ്പോൾ എനിക്കെന്തുപറ്റി എന്ന ആലോചനയിലായിരുന്നു എന്താ സംഭവിക്കുന്നത് എന്നുപോലും എനിക്ക് മനസിലായില്ല. പിന്നെ ഓരോ തവണ കാണുമ്പോഴും പഴയത് പോലെത്തന്നെ. ഞാൻ എന്നോടെത്തന്നെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേ ഇരുന്നു . ഒടുവിൽ എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഞാൻ തിരിച്ചറിഞ്ഞു. അറിഞ്ഞോ അറിയാതെയോ എപ്പോഴോ ഞാൻ പ്രണയിച്ച് തുടങ്ങിയിരുന്നു.....

...

Image

അകലെ

Image
തിരിച്ച് വരാൻ ആവാത്ത അത്ര ദൂരെയാണ് നീ എങ്കിലും നിന്റെ ശബ്‌ദം എന്നും എന്റെ കാതുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്..... നിന്നെ എന്നിൽ നിന്ന് വേർപിരിചെങ്കിലും എന്റെ ഈ മായാത്ത ചിരി എന്നും നിനക്കു വേണ്ടി മാത്രമാണ്.. ആരും അറിയാതെ പോയ ആ പ്രണയം എന്റെ മനസ്സിലും നിന്നോട് ഒപ്പം മണ്ണിലും അലിഞ്ഞു ചേർന്നു  നീ പറയാൻ ബാക്കി വെച്ചത് എന്താണ് എന്ന് അറിയാൻ വരുമൊരു ജന്മത്തിൽ നിനക്കായി ഞാൻ പിറക്കും. അന്നു ഞാൻ നിന്റെ മാത്രം ആയിരിക്കും...

.....

ശൂന്യമായ വരാന്ത പുറത്ത് ഹോളിയുടെ ആഘോഷം എങ്ങും നിറയെ വർണ്ണങ്ങൾ പിന്നെ മഴയും പ്രണയം തുറന്നു പറയാൻ ഇത്രയും മനോഹരമായ ഒരു ദിവസം ഇനി ഇല്ല...❤