യാത്ര അനുഭവം ❤
ലോകത്തിലെ ഏറ്റവും സുന്ദരമായ ബന്ധമാണ് സൗഹൃദം. സുഹൃത്തുക്കളുമായി ചിലവഴിക്കുന്ന ഓരോ നിമിഷവും കലാലയ ഓർമ്മകളുടെ പളുങ്കുപാത്രം അതിന് മാറ്റുകൂട്ടുന്നവയാണ്.അത്തരത്തിൽ കാതലായ ഒരുപാട് ഓർമ്മകൾ എനിക്ക് സമ്മാനിച്ചതായിരുന്നു എസ്എൻ കോളേജിലെ പഠനയാത്ര. മെയ് 24 പോയി മെയ് 27 ന് തിരിച്ചുവരുന്ന രീതിയിലാണ് പഠനയാത്ര തീരുമാനിച്ചത്.പെട്ടെന്നുള്ള ഒരു പഠനയാത്ര ആയിരുന്നു ഞങ്ങളുടേത്.51 വിദ്യാർത്ഥികളും അനീഷ് സാറും ജിൻസി മിസ്സും നിഷാമിസ്സും അങ്ങനെ മൂന്ന് അധ്യാപകരും പിന്നെ അനീഷ് സാറിന്റെ ഇളയമകളും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഇരുപത്തിനാലാം തീയതി രാത്രി ഏഴ് മണിയോടെ കോളേജിൽ എത്തി.എനിക്ക് മനസ്സിൽ വല്ലാത്തൊരു വിഷമം ആയിരുന്നു.കാരണം എന്റെ ക്ലാസ്സിൽ നിന്ന് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആദ്യം ചെറിയ രീതിയിലുള്ള ഒറ്റപ്പെടൽ തോന്നിയെങ്കിലും പിന്നീട് അങ്ങനെയൊരു ചിന്ത ഉണ്ടാവാൻ ബാക്കിയുള്ളവർ ആരും സമ്മതിച്ചില്ല.കോവിഡ് ബാച്ച് ആയതിനാൽ തന്നെ പലരുടെയും മുഖം കണ്ടത് യാത്ര പോയ അന്നായിരുന്നു.രാത്രി ഒൻപത് മണിയോടെ ഞങ്ങൾ കോളേജിൽ നിന്ന് യാത്രതിരിച്ചു.ഏതൻസ് ട്രാവൽസിൽ ആയിരുന്നു ഞങ്ങളുടെ യാത്ര.എല്ലാവരും സന്തോഷത്താൽ ബസ്സിൽ ഡാൻസും പാട്ടുമായി യാത്രയ്ക്ക് തുടക്കമിട്ടു.ഇടയ്ക്ക് എപ്പോഴോ ഞാനൊന്നു മയങ്ങി. പിന്നെ കണ്ണുതുറന്നപ്പോൾ കന്യാകുമാരിയിൽ എത്തിയിരുന്നു.
ഞങ്ങളുടെ ആദ്യത്തെ ദിനം കന്യാകുമാരിയിൽ ആയിരുന്നു.ആദ്യം തന്നെ സൂര്യോദയം കാണാനായി ഞങ്ങളെല്ലാവരും സൺറൈസ് പോയിന്റ് എത്തി. സൂര്യോദയം കണ്ടു അവിടെനിന്ന് ഞങ്ങൾ താമസിക്കുന്ന ഇടത്തേക്ക് പോയി കുളിച്ചു ഫ്രഷായി.അവിടെനിന്നും രാവിലത്തെ ഭക്ഷണം എല്ലാവരും കഴിച്ചു. ഇഡലിയും ചമ്മന്തിയും ആയതിനാൽ അവിടുത്തെ രുചി ഇഷ്ടപ്പെടാത്തതിന്നാലും ഞാൻ അന്ന് രാവിലെ തന്നെ പട്ടിണിയായിരുന്നു.10 മണിയോടെ റൂമിൽ നിന്ന് ഇറങ്ങി. വിവേകാനന്ദ പാറയിലേക്ക് പോകുവാൻ വേണ്ടി ഒന്നര മണിക്കൂറോളം ക്യൂ നിന്ന് ബോട്ടിൽ കയറി. അങ്ങനെ വിവേകാനന്ദ പാറയിൽ എത്തി. വളരെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് വിവേകാനന്ദ റോക്ക് മെമ്മോറിയൽ.അവിടെ നിന്നുള്ള ദൃശ്യം വളരെ മനോഹരമായിരുന്നു. ചെറിയ താളത്തിൽ തിരമാലകൾ നിരനിരയായി വന്നു കയറി നല്ല തണുത്ത കാറ്റ്. സുഹൃത്തുക്കളുടെ ഒപ്പം അവിടെ മുഴുവൻ ചുറ്റിക്കറങ്ങി കുറേ സെൽഫികളും എടുത്ത് കുറച്ചു സമയം അവിടെ ചിലവഴിച്ച അതിനുശേഷം ഞങ്ങൾ തിരിച്ച് ബോട്ടിൽ കയറി യാത്ര തിരിച്ചു. ഉച്ചയ്ക്ക് റൂമിൽ എത്തി ഉച്ചയൂണ് എല്ലാവരും കഴിച്ചു. രാവിലത്തെ എന്ന പോലെ തന്നെ ഉച്ചയ്ക്കും ഞാൻ പട്ടിണിയായിരുന്നു. ഭക്ഷണമൊക്കെ കഴിച്ച് എല്ലാവരും റൂമിലെത്തി രണ്ടുമണിക്കൂറോളം സുഖമായി ഉറങ്ങി. അങ്ങനെ മൂന്നു മണിക്ക് ഉണർന്ന് എല്ലാവരും ത്രിവേണിസംഗമത്തിലേക്ക് യാത്രതിരിച്ചു.കുറേ കച്ചവടക്കാർ തിങ്ങിനിറഞ്ഞ സ്ഥലം. ബംഗാൾ ഉൾക്കടലിൽ എയും അറബി കടലിനെയും ഇന്ത്യൻ മഹാസമുദ്രത്തിലെ യും സംഗമ സ്ഥാനമാണ് ഈ പുണ്യസ്നാനം ആയ ത്രിവേണി സംഗമം. ചുറ്റും കടൽ. ആർ തുലച്ചു വരുന്ന തിരമാലകൾ പാറക്കെട്ടിലേക്ക് അടിച്ചു കയറുമ്പോൾ ഉപ്പു രസം കലർന്ന വെള്ളവും തണുത്ത കാറ്റും ദേഹമാകെ തട്ടിത്തടഞ്ഞു പോയി. എല്ലാവരും പല വഴിയിലായി കാഴ്ചകൾ കണ്ടു നടന്നു. പിന്നീട് എല്ലാവരും തിരിച്ചെത്തി അവിടെ നിന്നും സൺസെറ്റ് പോയിന്റ് ലേക്ക് ഞങ്ങൾ യാത്ര തിരിച്ചു. സൂര്യാസ്തമയം കണ്ടു. സൂര്യാസ്തമയവും സന്ധ്യയിലെ കാഴ്ചയും തണുത്ത കടൽ കാറ്റും കൂടെ കൂട്ടുകാരുടെ ബഹളവും എല്ലാം ചേർന്നപ്പോൾ നല്ല രസമായിരുന്നു. അവിടെ നിന്ന് തിരിച്ചു പോരുവാൻ എല്ലാവർക്കും തന്നെ മടിയായിരുന്നു. എങ്കിലും ഞങ്ങൾ അവിടെ നിന്ന് തിരിച്ച് ബസ്സിൽ കയറി . 7 മണിയോടെ ഞങ്ങൾ ചെറിയ പർച്ചേസിംഗ് ഇറങ്ങി. രാത്രിയിൽ തെരുവുകളിലെ കടകളിലൂടെ അലഞ്ഞു നടന്നു. എല്ലാവരും എന്തൊക്കെയോ സാധനങ്ങൾ മേടിച്ചു കൂട്ടി. 9 മണിയോടെ ഞങ്ങൾ തിരിച്ചു റൂമിലേക്ക് എത്തി. പട്ടിണി കിടക്കാതെ രാത്രിയിലെ അത്താഴം കഴിച്ചു. പിന്നെ റൂമിലേക്ക് തിരിച്ചെത്തി എല്ലാവരും സുഖമായി കിടന്നുറങ്ങി.
അങ്ങനെ രണ്ടാമത്തെ ദിവസത്തെ യാത്ര തിരുവനന്തപുരത്തേക്ക് ആയിരുന്നു. രാവിലെ ബ്രേക്ക് ഫാസ്റ്റ് റെഡി ആവാൻ താമസിച്ചതുകൊണ്ട് 8 മണിക്ക് പോകണം എന്ന് ഉദ്ദേശിച്ചത് എങ്കിലും 9 മണിയോടെയാണ് ഞങ്ങൾക്ക് കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുവാൻ സാധിച്ചത്. പതിനൊന്നരയോടെ ഞങ്ങൾ പൂവാറിൽ എത്തി. കോവളത്തിനടുത്തുള്ള മനോഹരമായ തീര മേഖലയാണ് പൂവാർ.കടലും കായലും ചേരുന്ന ഇടം.അവിടെനിന്നും ചെറിയ ബോട്ടുകളിൽ ആണ് യാത്ര. പല സംഘങ്ങളായി തിരിഞ്ഞ് ആയിരുന്നു ബോട്ടിലുള്ള യാത്ര. എല്ലാവരും പോയതിനുശേഷം ഏറ്റവും അവസാനമാണ് ഞങ്ങളുടെ കൊച്ചു സംഘം പുറപ്പെട്ടത്. രേഷ്മ ചേച്ചിയും രമ്യ ചേച്ചിയും സ്വാതിയും ആകാശും ആനന്ദും മാത്യുവും അരവിന്ദും ഞാനും പിന്നെ ഞങ്ങളുടെ ബോട്ടിന്റെ ഡ്രൈവർ ചേട്ടനും. ആറു പേർക്ക് യാത്ര ചെയ്യാവുന്ന ആ കൊച്ചു ബോട്ട് ഞങ്ങൾ എട്ടു പേരാണ് പോയത്. വളരെ രസകരമായിരുന്നു കാടുകളിലൂടെ ഉള്ള യാത്ര.ചെറിയ ചെറിയ ചാലുകൾ അതെല്ലാം താണ്ടി കായലും കടലും ഒന്നിക്കുന്ന സ്ഥലത്തേക്ക് ഞങ്ങളുടെ ബോട്ട് ഡ്രൈവർ ചേട്ടൻ എത്തിച്ചു. ഗോൾഡൻ സാന്റ ബീച്ച് എന്നാണ് അവിടം അറിയപ്പെടുന്നത്.വളരെ അപകട സാധ്യതയുള്ള ഇടം ശക്തിയേറിയ തിരമാലകൾ ആണ് അവിടെ കരയിലേക്ക് അടിച്ചു കയറുന്നത്. കുറച്ച് സമയം അവിടെ ചിലവഴിച്ചതിനുശേഷം തിരിച്ച് ബോട്ടിൽ കയറി യാത്ര തുടർന്നു.ബോട്ടിൽ നിന്നും ഇറങ്ങി നേരെ ഉച്ചയൂണ് കഴിക്കുവാനും പോയി.കന്യാകുമാരിയിലെ ഭക്ഷണം അത്ര രസം അല്ലാതെ ഇരുന്നതിനാൽ കോവളത്തിന് അടുത്തുള്ള ഒരു ഹോട്ടലിൽ നിന്നുള്ള ഉച്ചയൂണ് ഒരു രക്ഷയും ഇല്ലായിരുന്നു. ഒരു ദിവസം കഴിഞ്ഞ് ആണെങ്കിലും വയറുനിറച്ച് ആഹാരം കഴിച്ചത് കോവളത്ത് എപ്പോഴാണ്.അവിടെനിന്നും നേരെ കോവളം ബീച്ചിലേക്ക് യാത്ര തിരിച്ചു.കൂട്ടത്തിലുണ്ടായിരുന്ന കൂട്ടുകാർ എല്ലാവരും തന്നെ കടലിലിറങ്ങി. ഞാനും ഒന്ന് രണ്ട് സുഹൃത്തുക്കളും മാത്രം കടലിൽ ഇറങ്ങിയില്ല. ആറുമണിയോടെ കോവളം ബീച്ചിൽ നിന്നും ഞങ്ങൾ എല്ലാവരും തിരിച്ചു കയറി. എല്ലാവരും ഡ്രസ്സ് മാറാൻ പോയ സമയത്ത് ഞാനും എന്റെ സുഹൃത്തുക്കളും അവിടെയുള്ള ഒരു ചെറിയ ചായ കടയിൽ നിന്നും ചൂട് ചായയും പരിപ്പുവടയും കഴിച്ചു. എല്ലാവരും തിരിച്ചെത്തിയതിനു ശേഷം ബസ്സിൽ കയറി അവിടെ നിന്നും നേരെ തിരുവനന്തപുരത്തെ ലുലു മാളിലേക്ക് യാത്രതിരിച്ചു. ഞാനിതുവരെ ലുലുമാളിൽ പോയിട്ടില്ലാത്തത് കൊണ്ട് എനിക്ക് വളരെ ആകാംക്ഷയായിരുന്നു ലുലുമാളിൽ കയറുവാനും അവിടെയൊക്കെ ഒന്ന് ചുറ്റി നടന്നു കാണുവാനും.അങ്ങനെ വീണ്ടും പല സംഘങ്ങളായി ഞങ്ങൾ ലുലുമാളിലേക്ക് കയറി.സമയം വളരെ പരിമിതമായതിനാൽ ഞങ്ങൾ ഓടിനടന്നാണ് എല്ലാം ഒന്ന് കണ്ടത്. എട്ട് മണിയോടെ തിരിച്ച് ബസ്സിൽ എത്തണമെന്ന് അധ്യാപകർ പറഞ്ഞെങ്കിലും ഞങ്ങൾ ഞങ്ങളുടെ ആ ചെറുസംഘം അല്ലാതെ വേറെ ആരും കൃത്യസമയത്ത് തിരിച്ചു വന്നില്ല. അതുകൊണ്ടുതന്നെ അവരെ കാത്തിരുന്ന ഞങ്ങൾ ലുലു മാളിലെ പാർക്കിംഗ് ഏരിയയിൽ വട്ടത്തിലിരുന്ന് ഓരോ തമാശകൾ പറഞ്ഞിരുന്നു. അവിടെ നിന്നും തിരിച്ചു ഹോട്ടലിലേക്ക് യാത്ര തിരിച്ചു. അവിടെ ഞങ്ങൾക്കായി ക്യാമ്പ് ഫയർനുള്ള സംവിധാനം ഒരുക്കിയിരുന്നു. പാട്ടും ഡാൻസുമായി വളരെയധികം ആസ്വദിച്ചാണ് ആ നിമിഷം കടന്നുപോയത്.രാത്രിയിലെ അത്താഴത്തിനുശേഷം മൂന്നു സംഘങ്ങളായി തിരിഞ്ഞ് ഞങ്ങൾ റൂമുകളിലേക്ക് പോയി.
പഠനയാത്രയുടെ മൂന്നാമത്തെ ദിവസം എത്തി. രാവിലെ 8 മണിയോടെ ഞങ്ങൾ ഭക്ഷണം കഴിച്ചു. എല്ലാവരും ഒരു ഫോട്ടോ എടുക്കുന്നതിനു വേണ്ടി എന്റെ കൂട്ടുകാർ പകുതിയിലേറെ പേരും ബസിനു മുകളിലും കയറാൻ മടിയും പേടിയും ഉള്ള ഞങ്ങൾ കുറച്ചു പേർ താഴെയും നിന്ന് നല്ല ഒരു ചിത്രം ഒപ്പിയെടുക്കാൻ സാധിച്ചു. 10 മണിയോടെ ഞങ്ങൾ കൊല്ലത്തേക്ക് യാത്രതിരിച്ചു ലക്ഷ്യം ജഡായുപാറ ആണ്.കൊല്ലത്തിനടുത്ത് ചടയമംഗലത്ത് സ്ഥിതിചെയ്യുന്ന ഒരു കുന്നാണ് ജഡായുപാറ. രാമായണ ഇതിഹാസത്തിലെ പുരാണ പക്ഷിയായ ജഡായു വിന്റെ bhim ആഹാരമായ ശിലാ ശില്പത്തിന് പ്രശസ്തമാണ് ജഡായുപാറ. സാധാരണ ജഡായു പാറയുടെ മുകളിലേക്ക് ഉള്ള യാത്ര കേബിൾ കാർ വഴിയാണ്.കഷ്ടകാലം എന്ന് പറയട്ടെ അന്നേദിവസം കേബിൾ കാർ കംപ്ലൈന്റ് ആയിരുന്നു. അതിനാൽ അരമണിക്കൂറിൽ കൂടുതൽ നടന്ന ആണ് അവിടെ എത്തിയത്. നിറയെ മരങ്ങളും അതിനിടയിലൂടെ ചെറിയൊരു ചാലും കുറെ നടകളും കയറിയാണ് ജഡായു പാറ യിൽ എത്തിയത്. മുകളിലെത്തുമ്പോൾ സന്ദർശകർക്ക് ജഡായു ശില്പത്തിന് ചുറ്റു കറങ്ങാനുള്ള അനുവാദമുണ്ട്. അവിടെ നിന്നുമുള്ള കാഴ്ച വളരെ മനോഹരമായിരുന്നു. കുറച്ചുനേരം സുഹൃത്തുക്കളുമായി ചിലവഴിച്ചതിനുശേഷം ഞങ്ങൾ അവിടെ നിന്നും തിരിച്ചറിഞ്ഞു. ഉച്ചയ്ക്കുള്ള ഭക്ഷണവും കഴിച്ച് ഞങ്ങൾ തിരിച്ചു പുറപ്പെട്ടു. രാത്രി ഇടയ്ക്കെപ്പോഴോ ബസ്സ് നിർത്തിയപ്പോൾ ഞങ്ങളെല്ലാവരും ചായ കുടിക്കുവാൻ ഇറങ്ങി.കൂട്ടുകാരുമൊത്ത് തമാശകളൊക്കെ പറഞ്ഞു ചായയൊക്കെ കുടിച്ച് തിരിച്ച് വീണ്ടും ബസ്സിൽ കയറി. രാത്രി ആയതിനാൽ തന്നെ നല്ല പാട്ടും ഡാൻസും ഒക്കെയായി ഞങ്ങളുടെ യാത്ര തിരിച്ച് ആരംഭിച്ചു.
ജീവിതമാകുന്ന യാത്ര ഒരിക്കലും അവസാനിക്കുന്നില്ല പഠനം ആകുന്ന പല വഴിയിലൂടെ യാത്ര ചെയ്തു ബിഎഡ് പഠനം എന്ന യാത്രയുടെ ഭാഗമായി ഉണ്ടായിരുന്ന ഈ പഠനയാത്ര വൃക്ഷത്തിൽ സുന്ദര മാറുന്ന കിളികൾ വന്ന തിങ്ങിനിറഞ്ഞ് അതുപോലെ ഓർമ്മകളുടെ ഒരു സുന്ദര വലയം എനിക്ക് ചുറ്റും തീർത്തിരിക്കുകയാണ്.
Comments
Post a Comment